തിരുവനന്തപുരം: ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) 2020 ജനുവരിയില്‍ ആരംഭിക്കുന്ന അക്കാഡമിക് സെഷനലിലേക്കുള്ള ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് പ്രവേശനം ആരംഭിച്ചു. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കേണ്ട അവസാന തീയ്യതി 2020 ജനുവരി 20.
റൂറല്‍ ഡെവലപ്മെന്റ്, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആന്‍ഡ് പീസ് സ്റ്റഡീസ്, എഡ്യൂക്കേഷന്‍, പബ്ലിക് അഡ്മിനിസ്ട്രേഷന്, എക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷിയോളജി, സൈക്കോളജി, അഡള്‍ട്ട് എഡ്യൂക്കേഷന്‍, ഡെവലപ്മെന്റ് സ്റ്റഡീസ്, ജെന്‍ഡര്‍ ആന്‍ഡ് ഡെവലപ്മെന്റ് സ്റ്റഡീസ്, ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍, ആന്ത്രപ്പോളജി, കോമേഴ്സ്, സോഷ്യല്‍ വര്‍ക്ക്, ഡയറ്റെറ്റിക്സ് ആന്‍ഡ് ഫുഡ് സര്‍വീസ് മാനേജ്മെന്റ്, കൗണ്‍സെല്ലിങ് ആന്‍ഡ് ഫാമിലി തെറാപ്പി, ലൈബ്രേറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് തുടങ്ങി വിവിധ വിഷയങ്ങളില്‍ ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമ്മുകളിലേക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.
പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഈ ലിങ്ക് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം: വേേു:െ//ശഴിീൗമറാശശൈീി. െമാമൃവേ.ലറൗ.ശി/ ഇഗ്നോ ഓണ്‍ലൈന്‍ അഡ്മിഷന് സിസ്റ്റം വഴി 2020 ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ അവരുടെ യൂസെര്നൈമും പാസ്സ്വേര്‍ഡും ഉപയോഗിച്ച ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിച്ച അപേക്ഷയുടെ നില പരിശോധിക്കുകയും പ്രവേശനം സ്ഥിരീകരിക്കാന്‍ ന്യൂനതകള്‍(ഏതെങ്കിലും ഉണ്ടെങ്കില്‍)നീക്കംചെയ്യുകയും ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചു.വിശദവിവരങ്ങള്‍ക്കായ് ഇഗ്നോ മേഖലാ കേന്ദ്രം, രാജധാനി ബില്‍ഡിംഗ്, കിള്ളിപ്പാലം, കരമന പി. ഓ. തിരുവനന്തപുരം 695002 എന്ന വിലാസത്തില്‍ ബന്ധപ്പെടണം.ഫോ ണ്: 04712344113/23441 20/9447044132. ഇമെയില്‍: ൃരേൃശ് മിറൃൗാ@ ശഴിീൗ. മര.ശി
0 Comments