കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന് ഇഡിവിഷന് ലീഗ് ക്രിക്കറ്റ് ടൂര്‍ണമന്റില്‍ ലക്കി സ്റ്റാര്‍ കിഴൂര്‍ ചാമ്പ്യന്മാരായി.
മാന്യ കെ.സി.എ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മല്‍സരത്തില്‍ ഇഖ്വാന്‍സ് അട്കത്ത് ബയല്ബിയെ 117 റണ്സിന്ന് പരാജയപ്പെടുത്തിയാണ് ലക്കി സ്റ്റാര്‍ കിഴൂര്‍ ചാമ്പ്യന്മാരായത്. ടോസ് ലഭിച്ച് ആദ്യം ബാറ്റ് ചെയ്ത ലക്കി സ്റ്റാര്‍ കിഴൂര്‍ 40 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സെടുത്തു. ലക്കി സ്റ്റാറിന്റെ അബ്ദുല്‍ ഖാദര്‍ പുറത്താവാതെ 59 പന്തില്‍ 79 റണ്‍സും റഹ്മാന് 46 പന്തില്‍ 34 റണ്‍സും നേടി. ഇഖ്വാന്സിന്ന് വേണ്ടി വിനോദ് 3 വിക്കറ്റും സമീര്‍ 2 വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിന്നിറങ്ങിയ ഇഖ്വാന്‍സ് അടുക്കത്ത് ബയല്ബി 24.4 ഓവറില്‍ 112 റണ്സിന്ന് എല്ലാവരും പുറത്തായി. ഇഖ്വാന്‍സിന്റെ വിനോദ് 36 പന്തില്‍ 32 റണ്‍സും തഹ്സീബ് 30 പന്തില്‍ 19 റണ്‍സുമെടുത്തു. ലക്കി സ്റ്റാറിന്ന് വേണ്ടി ലത്തീഫ് 18 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തി. ലക്കിസ്റ്റാറിന്റെ റഹ്മാന് 3 വിക്കറ്റും ലിളാര്‍ 2 വിക്കറ്റും നേടി. ടൂര്‍ണമെന്റിലെ മികച്ച താരമായി റഹ്മാനേയും മികച്ച ബാട്സ്മാനായി അബ്ദുല്‍ ഖാദറിനേയും മികച്ച ബൗളറായി ലക്കി സ്റ്റാറിന്റെ ലത്തീഫിനേയും തിരഞ്ഞെടുത്തു. അബ്ദുല്‍ ഖാദറാണ് മാന്‍ഓഫ്ദിമാച്ച്. വിജയികള്കുള്ള ട്രോഫി ജില്ലാ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് എന്‍.എ അബ്ദുല്‍ ഖാദര്‍ വിതരണം ചെയ്തു.
0 Comments