പരിഷ്‌കരിച്ച തയ്യല്‍ തൊഴിലാളി നിയമം ഉടന്‍ നടപ്പില്‍ വരുത്തണം- എ കെ ടി എ


കാഞ്ഞങ്ങാട്: പരിഷ്‌കരിച്ച തയ്യല്‍ തൊഴിലാളി നിയമം ഉടന്‍ നടപ്പില്‍ വരുത്തണമെന്നും വിവാഹ ധനസഹായം 10000 രൂപയാക്കണമെന്നും ഓള്‍ കേരള ടൈലേഴ്‌സ് അസോസിയേഷ ന്‍ (എ കെ ടി എ) കാഞ്ഞങ്ങാട് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
കുന്നുമ്മല്‍ എന്‍ എസ് എസ് മന്ദിരത്തില്‍ നടന്ന സമ്മേളനം ജില്ലാ പ്രസിഡണ്ട് കെ. കുഞ്ഞമ്പു ഉത്ഘാടനം ചെയ്തു. പ്രസിഡണ്ട് യു.ഓമന അധ്യക്ഷത വഹിച്ചു. കെ.വി. കുഞ്ഞിരാമന്‍, വി.എം.ബാലകൃഷ്ണന്‍ നായര്‍, കെ.ശശിധരന്‍, എ.കെ. ഇന്ദിര, കെ.ലത, സി.ലളിത, കെ.വിനു, എം ശ്രീനു എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments