കാഞ്ഞങ്ങാട്: ജനുവരി 8 ന്റെ ദേശീയ പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം ബെഫി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനറല്‍ സെക്രട്ടറി എന്‍.എസ്. അനില്‍ നയിക്കുന്ന സംസ്ഥാന വാഹനജാഥയ്ക്ക് കാഞ്ഞങ്ങാട് സ്വീകരണം നല്കി.
പരിപാടി നഗരസഭാചെയര്‍മാന്‍ വി.വി.രമേശന് ഉദ്ഘാടനം ചെയ്തു. കെ.രാജ്മോഹന്‍ അധ്യക്ഷം വഹിച്ചു. നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ ഭാഗമായി ഇന്ത്യന്‍ ബാങ്കിംഗ് മേഖല നേരിടുന്ന വെല്ലുവിളികളെ ഉയര്‍ത്തിക്കാട്ടിയുള്ള ചാക്യാര്‍കൂത്ത് ജനശ്രദ്ധ പിടിച്ചുപറ്റി. ജാഥാലീഡര്ക്കുപുറമെ വൈസ് ക്യാപ്റ്റന്‍ സി.രാജീവന്, സനല്‍ബാബു, കെ.ആര്.സരളാഭായ്, മീന എന്നിവര്‍ സംസാരിച്ചു. കെ.വി.പ്രഭാവതി സ്വാഗതവും പി.ഉണ്ണികൃഷ്ണന് നന്ദിയും പറഞ്ഞു.
0 Comments