ചെറുപുഴ: കൊച്ചിയില്‍ കയ്യേറ്റത്തിനെതിരെ കെട്ടിടം പൊളിച്ചു മാറ്റുമ്പോള്‍ അതേ ദിവസം തന്നെ ചെറുപുഴ പഞ്ചായത്ത് അധികൃതര്‍ മണ്ണിട്ട് പുഴ നികത്തുന്നു.
കാര്യങ്കോട് പുഴയുടെ പുറമ്പോക്ക് പ്രദേശത്താണ് പഞ്ചായത്ത് മണ്ണുകൊണ്ട് തള്ളി നികത്തുന്നത്. കണ്ടല്‍കാടുകള്‍ ഉള്‍പ്പെടെ മണ്ണിനടിയിലായി. ഉടുമ്പ്, കീരി, മുയല്, മുള്ളന്‍ പന്നി എന്നിവയുടെ ആവാസകേന്ദ്രമാണ് തകര്‍ത്തത്. വരുന്ന മഴക്കാലത്ത് ഈ മണ്ണുകള്‍ ഒഴുകി ചെക്ക് ഡാം നിറയും. മഴക്കാലത്ത് വെള്ളം നിറയുന്നസ്ഥലമാണ് ഇപ്പോള്‍ മണ്ണിട്ട് നികത്തുന്നത്. വാഹന പാര്‍ക്കിംഗ് സൗകര്യം ഇല്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
0 Comments