പ്രതിഷേധറാലി സംഘടിപ്പിച്ചു


തൈക്കടപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തൈക്കടപ്പുറം പൗരാവലി ബഹുജന പ്രതിഷേധറാലി സംഘടിപ്പിച്ചു.
തൈക്കടപ്പുറം സ്റ്റോര്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച റാലി നീലേശ്വരം മാര്‍ക്കറ്റില്‍ സമാപിച്ചു.
25-ാം വാര്‍ഡ് കൗണ്‍സിലര്‍ കെ. പ്രകാശന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ പ്രൊഫ. ജയരാജന്‍ പൊതു പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. മാമുനി വിജയന്‍, മുഹമ്മദ് റാഫി, ഉമേശന്‍, ഷൗക്കത്തലി എം വി, ഫവാസ് മുഹമ്മദ് എന്‍ പി, ജുനൈദ് തൈക്കടപ്പുറം, ഹനീഫസി എച്ച്, നിസാം ഫലാഹ് എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Post a Comment

0 Comments