മെഗാ തൊഴില്‍മേളയ്ക്ക് മുന്നോടിയായി ഓറിയന്റേഷന്‍ പ്രോഗ്രാമിന് തുടക്കം കുറിച്ചു


പെരിയ: കേരള-കേന്ദ്രസര്‍വ്വകലാശാലയില്‍ ഫെബ്രുവരി 16 ന് മെഗാ ജോബ്‌ഫെയര്‍ നടത്തപ്പെടുന്നു.
ഇതിന് മുന്നോടിയായി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ അഭിരുചിയും കഴിവുകളും കണ്ടെത്തി വികസിപ്പിക്കുന്നതിനായുള്ള ത്രിദിന ഓറിയന്റേഷന്‍ പ്രോഗ്രാമിന് തുടക്കം കുറിച്ചു. വൈസ് ചാന്‍സ്‌ലര്‍ പ്രൊഫ.ജി. ഗോപകുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന പ്രോഗ്രാമില്‍ സര്‍വ്വകലാശാലയിലെ തൊള്ളായിരത്തില്‍പരം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. കൂടുതല്‍ തൊഴിലവസരങ്ങള്‍ വന്നുകൊണ്ടിരിക്കുകയും മത്സരങ്ങള്‍ കൂടിവരികയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ തൊഴില്‍ പ്രാവീണ്യം സ്വയം ആര്‍ജിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ടതാണെന്ന് ഉദ്ഘാടനവേളയില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്റര്‍വ്യൂ, ഗ്രൂപ്പ് ചര്‍ച്ചകള്‍, കരിക്കുലം വിറ്റ എന്നിവയുടെ മേന്മയുടെ അടിസ്ഥാനത്തിലാണ് മികവുകള്‍ നിര്‍ണ്ണയിക്കപ്പടുന്നത് എന്നും അദ്ദേഹം നിരീക്ഷിച്ചു. പ്രൊഫ. സുരേഷ്, ഡോ. മാണിക്യവേലു, ഡോ. ജാസ്മിന്‍ ഷാ, സ്റ്റുഡന്റ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി സ്‌നേഹ. സി. എന്നിവര്‍ സംസാരിച്ചു. ഓറിയന്റേഷന്‍ പ്രോഗ്രാം 23 ന് സമാപിക്കും.

Post a Comment

0 Comments