എന്‍ട്രന്‍സ് കോച്ചിംഗ് വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു


പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാല ഉള്‍പ്പെടെയുള്ള രാജ്യത്തെ വിവിധ കേന്ദ്ര സര്‍വ്വകലാശാലകളിലെ പ്രവേശന പരീക്ഷ എഴുതുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ അഡ്വാന്‍സ്‌മെന്റ് ഇന്റര്‍നാഷണല്‍ നടത്തുന്ന ഓണ്‍ലൈന്‍ കോച്ചിംഗ് വെബ്‌സൈറ്റ് (ംംം.ശരമശിലേൃിമശേീിമഹ.ശി) കേരള കേന്ദ്ര സര്‍വ്വകലാശാല വൈസ്ചാന്‍സിലര്‍ ഡോ. ജി. ഗോപ കുമാര്‍ ലോഞ്ച് ചെയ്തു.
ചടങ്ങില്‍ കേരള കേന്ദ്ര സര്‍വ്വകലാശാല പരീക്ഷ കണ്‍ട്രോളര്‍ ഡോ.എം.മുരളീധരന്‍ നമ്പ്യാര്‍, ഡോ.മുഹമ്മദുണ്ണി ഏലിയാസ് മുസ്തഫ, ഡോ.ഇഫ്തിക്കര്‍ അഹമ്മദ്, അഹമ്മദ് കബീര്‍, ജാസിര്‍ എം.എച്ച്, ദീക്ഷിത് യു.ബി, വൈശാഖ്. കെ എന്നിവര്‍ സംസാരിച്ചു. ഡോ.ഹരി കുറുപ്പ്. കെ.കെ സ്വാഗതവും, അഞ്ചിത.ആര്‍ നന്ദിയും പറഞ്ഞു.
കേരള കേന്ദ്ര സര്‍വ്വകലാശാല ഉള്‍പ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകരും ഗവേഷകരും കേരള കേന്ദ്ര സര്‍വ്വകലാശാല പൂര്‍വ്വ വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് വെബ്‌സൈറ്റ് രൂപകല്‍പ്പന ചെയ്തത്.

Post a Comment

0 Comments