ബൈക്കിടിച്ച് യുവാവ് മരിച്ചു


പെരിയ : റോഡ് മുറിച്ചു കടക്കുന്നതിനിടെ യുവാവ് ബൈക്കിടിച്ചു മരിച്ചു.
പെരിയ കുണിയയില്‍ ഇന്നലെ രാത്രി ഏഴുമണിയോടെയുണ്ടായ അപകടത്തില്‍ കുണിയ അടുക്കയിലെ കായിഞ്ഞി എന്ന അബ്ദുല്‍ ഖാദര്‍ (40 ആണ് മരിച്ചത്.
ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ അതിവേഗം വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഖാദറിനെ ഉടന്‍ മംഗലാപുരത്തെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണ്ണംകുളം അബ്ദുല്ല ഖദീജ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങള്‍: ഷറഫുദ്ദീന്‍, ഇര്‍ഷാദ് ഹുദവി, സുഹ്‌റാബി, സുമയ്യ, സഹ്‌ല.

Post a Comment

0 Comments