യുവതിയുടെ ഫോട്ടോ ഫെയ്‌സ് ബുക്കില്‍; പോലീസ് കേസെടുത്തു


നീലേശ്വരം: പഠനകാലത്തെ പരിചയം വെച്ച് സഹപാഠിയായ 24 കാരിക്കൊപ്പമുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്.
നീലേശ്വരം കടിഞ്ഞിമൂലയിലെ ശ്യാംരാജിനെതിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തത്. പനയാല്‍ ചെര്‍ക്കാപ്പാറയിലെ 24 കാരിയുടെ പരാതിയിലാണ് കേസ്. ഇരുവരും സഹപാഠികളായിരുന്നു. അടുത്തിടെ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ ഒരുമിച്ചു നിന്നെടുത്ത ഫോട്ടോ ഉപയോഗിച്ചാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച മറ്റൊരു ഫോട്ടോ ഫെയ്‌സ് ബുക്കില്‍ പ്രചരിച്ചതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment

0 Comments