വീട്ടില്‍ നിന്നും മുര്‍ഖനെ പിടികൂടി


നീലേശ്വരം: വീടിന്റെ അടുക്കളയില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. ബങ്കളം കുരുടിലെ വീണ വിശ്വനാഥന്റെ വീടിന്റെ അടുക്കളയില്‍ നിന്നുമാണ് ഇന്നലെ രാത്രി കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയ്ഞ്ച് അധികൃതരുടെ നേതൃത്വത്തില്‍ പാമ്പിനെ പിടികൂടിയത്.
കുട്ടികളടക്കമുള്ള വീട്ടില്‍ ഭാഗ്യം കൊണ്ടാണ് കടിയേല്‍ക്കാതെ രക്ഷപെട്ടത്.
ഫോറസ്റ്റ് റെയിഞ്ചര്‍ ശേഷപ്പ, വാച്ചര്‍ വിജേഷ്, ബിജു, ഡ്രൈവര്‍ ബിജു എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയ പാമ്പിനെ പിന്നീട് കാട്ടില്‍ വിട്ടു.

Post a Comment

0 Comments