ജീവിത ശൈലീ രോഗ ബോധവല്‍ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു


മടിക്കൈ: കൗമാര പ്രായക്കാരായ കുട്ടികളുടെ ആരോഗ്യത്തിനും ക്ഷേമത്തിനുമായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന 'വിബ്ജിയോര്‍' പദ്ധതിയുടെ ഭാഗമായി മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും കാഞ്ഞങ്ങാട് എന്‍.എം.ഐ.ടി.എഞ്ചിനീയറിങ്ങ് കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെയും നേതൃത്വത്തില്‍ ബോധവല്‍ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു.
എന്‍.എം.ഐ.ടി കോളേജ് ക്യാമ്പസില്‍ നടന്ന പരിപാടി കോളേജ് ഡയരക്ടര്‍ ജേക്കബ് ജോണ്‍ ഉദ്ഘാടനം ചെയ്തു. ഡി.ഗുരുപ്രസാദ് അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.വി.ഗംഗാധരന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വി.അനില്‍കുമാര്‍, എ.ശ്രീകുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. സുഹാന ജാസ്മിന്‍, കെ.പ്രജുല്‍, ആദര്‍ശ് ശശി എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments