കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രി സ്റ്റാഫ് നഴ്സിന്റെ ഫോണ്‍ മോഷ്ടിച്ച് സിം മാറ്റിയിട്ട് കോണ്ടാക്ട് ലിസ്റ്റിലെ സ്ത്രീകളുമായി വാട്സ് ആപ്പില്‍ ചാറ്റുചെയ്ത വിരുതനെ പോലീസ് തിരയുന്നു.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് കരിവെള്ളൂര്‍ സ്വദേശിനി ലതികയുടെ സ്മാര്‍ട്ട് ഫോണാണ് ദിവസങ്ങള്‍ക്ക് മുമ്പ് മോഷ്ടിക്കപ്പെട്ടത്. ഇവര്‍ പലയിടത്തും അന്വേഷിച്ചുവരുന്നതിനിടെയാണ് ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്യുന്ന സ്ത്രീ ജീവനക്കാര്‍ക്കും ഇവരുടെ കോണ്ടാക്ട് ലിസ്റ്റിലുള്ള മറ്റു സ്ത്രീകള്‍ക്കും വ്യാപകമായി വാട്സ് ആപ്പ് ചാറ്റിവരുന്നതായി പരാതി ഉയര്‍ന്നത്. നേരത്തെ ലതികയോടുപറഞ്ഞ വ്യക്തിപരമായ കാര്യങ്ങള്‍ കൂടി ചേര്‍ത്ത് ചാറ്റുവന്നതോടെയാണ് വിവരം ലതികയെ അറിയിച്ചത്. ഇതോടെ ഇവര്‍ നടത്തിയ അന്വേഷണത്തില്‍ നഷ്ടപ്പെട്ട ഫോണിലെ ചാറ്റ് ഹിസ്റ്ററി ഉപയോഗിച്ച് മറ്റൊരു നമ്പറില്‍ നിന്നാണ് ചാറ്റ് ചെയ്യുന്നതെന്ന് മനസിലായി. ഉടന്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്കി. വിശദ വിവരങ്ങള്‍ ശേഖരിച്ച് സൈബര്‍ സെല്ലിന് കൈമാറി അന്വേഷണം ഊര്‍ജിതമാക്കി. മോഷ്ടാവിനെ ഉടന്‍ കുടുക്കുമെന്ന് പോലീസ് പറഞ്ഞു.
0 Comments