മുസ്ലീംലീഗ് ദേശ് രക്ഷാ മാര്‍ച്ച്: എം എസ് എഫ് രക്ഷാ വലയം തീര്‍ക്കും


കാസര്‍കോട്: പൗരത്വ ഭേദഗതി ആക്ടിനെതിരെ കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി, ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്മാന്റെ നേതൃത്വത്തില്‍ ജനുവരി 11, 12 തീയതികളില്‍ നീലേശ്വരം മുതല്‍ കുമ്പള വരെ നടത്തുന്ന ദേശ് രക്ഷാ മാര്‍ച്ച് വിജയിപ്പിക്കാന്‍ കാസര്‍കാട് ടി എ ഇബ്രാഹിം സമാരക മന്ദിരത്തില്‍ ചേര്‍ന്ന ജില്ല എം എസ് എഫ് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.
സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ നടത്താനും മാര്‍ച്ചിന് മുന്നോടിയായി ജനുവരി 8 ന് എല്ലാ മണ്ഡലം കേന്ദ്രങ്ങളിലും ദേശ് രക്ഷാ വലയം തീര്‍ക്കാനും തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് അനസ് എതിര്‍ത്തോട്ട് അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി മുനീര്‍ ഹാജി കമ്പാര്‍, എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി, ആബിദ് ആറങ്ങാടി, അസര്‍ മണിയനോടി, നവാസ് കുഞ്ചാര്‍, റംഷീദ് തോയമ്മല്‍, ജാബിര്‍ തങ്കയം, സഹദ് അംഗടിമൊഗര്‍, സിദ്ധിഖ് മഞ്ചേശ്വര്‍, അഷ്‌റഫ് ബോവിക്കാനം, സയ്യിദ് താഹതങ്ങള്‍, സലാം ബെളിഞ്ചം, ഖാദര്‍ ആലൂര്‍, സവാദ് അംഗടി മൊഗര്‍, ജംഷീര്‍ മൊഗ്രാല്‍, റഹിം പള്ളം, ഹബീബ് തുരുത്തി, സഫ്വാന്‍ കാറഡുക്ക, ഫസല്‍ ബേവിഞ്ച, ഷഹീന്‍ കുണിയ, ജംഷീദ് ചിത്താരി, അക്ബര്‍ സാദാത്ത്, മഷൂദ് താലി ചാലം എന്നിവര്‍ സംസാരിച്ചു.ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments