കാഞ്ഞങ്ങാട്്യു:' സംസ്ഥാനത്ത് തന്നെ അപൂര്‍വമായി ഗണപതിക്ക് മാത്രമായി വിഗ്രഹാരാധനയോടുകൂടിയുള്ള ക്ഷേത്രനിര്‍മ്മാണം നടക്കുന്ന അരയി നൂഞ്ഞിയില്‍ ഗണപതിയാര്‍ ക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടയില്‍ കാലപ്പഴക്കം ചെന്ന മണിക്കിണര്‍ കണ്ടെത്തി.
ക്ഷേത്ര നിര്‍മ്മാണത്തിനായി കാടുമൂടിയ പ്രദേശം മണ്ണ് നീക്കുന്നതിനിടയിലാണ് കിണര്‍ കണ്ടെത്തിയത്. ഈ അപൂര്‍വ്വ കാഴ്ച കാണുവാനായി നിരവധി ആളുകളാണ് ക്ഷേത്രത്തിലെത്തിയത്. പുനപ്രതിഷ്ഠയ്ക്ക് മുന്നോടിയായി നടത്തിയ പ്രശ്നത്തില്‍ 600 വര്‍ഷങ്ങള്‍ക്കു അപ്പുറം ഇവിടെ ഒരു ഗണപതി ക്ഷേത്രവും ബ്രാഹ്മണ കുടുംബ താമസിച്ചതായി സൂചിപ്പിച്ചിരു. കെ. യു ദാമോദര തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വേണുഗോപാലന്‍ നമ്പ്യാര്‍ ചെയര്‍മാനും വി. ഗോപി വര്‍ക്കിംഗ് ചെയര്‍മാനും പി. ലോഹിതാക്ഷന് ജനറല്‍ കണ്‍വീനറും എം രാജേന്ദ്രന് നായര്‍ ട്രഷററുമായുള്ള ജനകീയ കമ്മിറ്റിയാണ് പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
0 Comments