ബദല്‍ ഉല്‍പ്പന്നങ്ങളുമായി ഹരിതകേരളം മിഷന്‍ സ്റ്റാള്‍


കാസര്‍കോട്: സംസ്ഥാനത്ത് ജനുവരി 1 മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ബദല്‍ ഉല്‍പന്നങ്ങളുടെ സാധ്യതകള്‍ സമൂഹത്തിലേക്ക് എത്തിക്കുന്നതിനായി ജില്ലാതല ലൈഫ് മിഷന്‍ സംഗമത്തിന്റെ ഭാഗമായി കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ ഹരിത കേരളം മിഷന്‍ ഒരുക്കിയ പ്രദര്‍ശന സ്റ്റാള്‍ ഏറെ ശ്രദ്ധേയമായി.
പാള കൊണ്ട് നിര്‍മ്മിച്ച പ്ലേറ്റുകള്‍, ചെറു പാത്രങ്ങള്‍, സ്പൂണുകള്‍ ,ക്ലോക്ക്, തൊപ്പികള്‍, പാളകൊട്ടകള്‍, പാളയില്‍ വരച്ച പെയിന്റിംങുകള്‍ കൂടാതെ ഹരിതകേരളം മിഷന്‍ ജില്ലയില്‍ മൂന്ന് വര്‍ഷക്കാലമായി നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചയായി ഫോട്ടോ പ്രദര്‍ശനം എന്നി വ യാണ് ഒരുക്കിയി ട്ടുള്ളത്.റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍, കാസര്‍കോട് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിഫാത്തിമ ഇബ്രാഹിം, കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി.വി രമേശന്‍, നീലേശ്വരം മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.പി ജയരാജന്‍, വിവിധ പഞ്ചായത്തുകളില്‍ നിന്നു വന്ന ജനപ്രതിനിധികള്‍ എന്നിവര്‍ സ്റ്റാള്‍ സന്ദര്‍ശിച്ചു. ഹരിതകേരളം മിഷന്‍ സംസ്ഥാനതലത്തില്‍ നടത്തിയ ശുചിത്വ സംഗമത്തില്‍ കാസര്‍കോട് ജില്ലയെ പ്രതിനിധീകരിച്ച് നടത്തിയ സ്റ്റാളുകള്‍ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

Post a Comment

0 Comments