വെള്ളിക്കോത്ത്: വെള്ളിക്കോത്ത് മഹാകവി.പി.സ്മാരക സ്ക്കൂള് സോഷ്യല്‍ സയന്‍സ് ക്ലബും, ജനകീയ സംഗീത പ്രസ്ഥാനവും സംഘടിപ്പിച്ച സംഗീതിക 2020 ന് തുടക്കമായി.
ദേശീയഗാനത്തിന്റെ പൂര്‍ണ്ണരൂപം 71 കുട്ടികള്‍ സംഗീതോപകരണങ്ങളുടെ സഹായത്തോടെ സംഗീതാധ്യാപകന് വെള്ളിക്കോത്ത് വിഷ്ണുഭട്ട് പരിശീലനം നല്കിയ ആലാപനം ചരിത്രത്തില്‍ ഇടം നേടി.
വിദ്യാര്‍ത്ഥിനി എം വി ശ്രീലക്ഷമിയും സംഘവും അവതതരിപ്പിച്ച ദേശീയഗാന പൂര്‍ണ്ണരൂപത്തിന് വിദ്യാര്‍ത്ഥികളായ എ.രാംപ്രസാദ്,പി.അര്ജ്ജുന് (കീബോര്‍ഡ്),അഖില്‍.പി,അഭിമന്യു പി.കെ(തബല), വെങ്കടേഷ് കാമത്ത്(ഹാര്‍മ്മോണിയം),അഖില്‍.കെ(ഗഞ്ചിറ),ഹരിഗോവിന്ദ്,നന്ദകുമാര്‍(ഡ്രം),അവന്തിക(കിലുക്കാംപെട്ടി),ജാഹ്നവി(വയലിന്),മാനസ് കിഷോര്‍(ഗിത്താര്‍),ജഗത് ജയന്(തുടി),ദേവദത്ത്(ഇലതാളം),സിദ്ധാര്‍ത്ത്(സിംബല്‍) എന്നിവര്‍ സംഗീതപക്കവാദ്യമൊരുക്കി.പി.ടി.എ പ്രസിഡന്റ് കെ.ജയന്, പ്രധാനധ്യാപകന് ടി.പി അബ്ദുള്‍ ഹമീദ്, പ്രിന്‍സിപ്പാള്‍ ജയശ്രീ, ലളിതാഞ്ജലി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥിനി പത്മപ്രിയ ഭരണഘടനവായിച്ചു. അനില്‍കുമാര്‍ മാസ്റ്റര്‍, വിദ്യാര്‍ത്ഥിനി നന്ദന കെ.ആര് അവതാരകരായി. വിഷ്ണുഭട്ട് മാസ്റ്റര്‍ വയലിന് വാദനവുമായി ദേശീയഗാനാലാപനത്തില്‍ പങ്കെടുത്തു.
0 Comments