നീലേശ്വരം: എഫ്.സി.ഐ. സ്വകാര്യവല്‍ക്കരണം നിര്‍ത്തിവെക്കുക, ഡീനോട്ടിഫിക്കേഷന് കാലാവധി തീരാന്‍ 4 മാസം ബാക്കി നില്‍ക്കെ രണ്ടു വര്‍ഷത്തെ ടെണ്ടര്‍ ക്ഷണിച്ച നിയമവിരുദ്ധ നടപടികള്‍ പിന്‍വലിക്കുക, ഡി.പി. എസിനെക്കാള്‍ ഉയര്‍ന്ന നിരക്ക് ചാക്ക് ഒന്നിന് നല്കി കരാറുകാരനുവേണ്ടി ദുര്‍വ്യയം ചെയ്യുന്ന നയം തിരുത്തുക, നിലവിലുള്ള തൊഴിലാളികളെ സ്ഥിരപ്പെടുത്താതെ അവരെ നോട്ടീസ് പോലും നല്‍കാതെ പുറത്താക്കി കോണ്ട്രാക്ടരുമായി ഒത്തുകളിക്കുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് എഫ്.സി.ഐ തൊഴിലാളികള്‍ സംയുക്തമായി എഫ്.സി.ഐ.ഡിപ്പോവിനു മുമ്പില്‍ ധര്‍ണ്ണ സമരം നടത്തി.
സി.ഐ.ടി.യു നേതാവ് കെ.ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ബങ്കളം കുഞ്ഞികൃഷ്ണന്, കെ.വി.കുഞ്ഞികൃഷ്ണന്, എം.പി.ചന്ദ്രന്, വെങ്ങാട്ട് ശശി, കെ.ഉണ്ണി നായര്‍ എന്നിവര്‍ പ്രസംഗിച്ചു. എ. ഐ. ടി.യു.സി.നേതാവ് പി. വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.കെ.കെ.വേലായുധന്, കെ.സുനി, എന്‍.പി.മുഹമ്മദ് കുഞ്ഞി, എം.എം.മനോജ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
0 Comments