പിന്‍തുണ പ്രഖ്യാപിച്ച് പ്രകടനം നടത്തി


കാഞ്ഞങ്ങാട്: നാളെ നടക്കുന്ന അഖിലേന്ത്യ പണിമുടക്കിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് കൊണ്ട് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് പ്രകടനം നടത്തി.
പ്രകടനത്തിന് ശേഷം ഹോസ്ദുര്‍ഗില്‍ നടന്ന യോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് വി.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി. കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. പി.കെ അബ്ദുള്‍ റഹിമാന്‍ മാസ്റ്റര്‍, വി.വി ബാലകൃഷ്ണന്‍, ജി.അംബുജാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. വി.വി ബാലകൃഷ്ണന്‍, എം.ശാരദ, കെ.ചന്ദ്രശേഖരന്‍, കെ.സുകുമാരന്‍, ബാലന്‍ ഒളിയക്കാല്‍ എന്നിവര്‍ നേതൃത്വം നല്‍കി .എസ്.ഗോപാലകൃഷ്ണന്‍ സ്വാഗതവും വി.സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments