കാസര്‍കോട്: നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കുള്ള നേതൃത്വ പരിശീലന ക്യാമ്പ് സി.പി.സി.ആര്.ഐ. കൃഷി വിജ്ഞാന് കേന്ദ്രയില്‍ ആരംഭിച്ചു. പരിശീലന പരിപാടി എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
സാമൂഹിക വികസനത്തിന് യുവത്വത്തിന്റെ പിന്തുണ അനിവാര്യമാണെന്നും യുവജനതയുടെ ഊര്‍ജം പ്രയോജനപ്പെടുത്തി രാഷ്ട്രനിര്‍മാണം സാധ്യമാണെന്നും എം.എല്‍.എ. പറഞ്ഞു. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍ അധ്യക്ഷനായി.ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ക്ലബുകളില്‍ നിന്നും തെരഞ്ഞെടുത്ത സന്നദ്ധ പ്രവര്‍ത്തകര്‍ക്കാണ് നേതൃത്വപരിശീലനം നല്‍കുന്നത്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ വ്യക്തിത്വ വികസനം, സാമൂഹിക വികസനം, സൈബര്‍ ലോകം, പൊതുജന സമ്പര്‍ക്കം തുടങ്ങിയ വിവിധ മേഖലകളെ കുറിച്ച് വിദഗ്ധരുടെ നേതൃത്വത്തില്‍ ക്ലാസുകളും പ്രായോഗിക പരിശീലനവും ഉണ്ടാവും. പഞ്ചായത്ത് അംഗം പ്രമീള, സി.പി. സി.ആര്.ഐ പ്രതിനിധി ജയശ്രീ, ജില്ലാ യൂത്ത് കോഡിനേറ്റര്‍ ജസീന്ത ഡിസൂസ, നെഹ്റു യുവകേന്ദ്ര മുന്‍ മേഖലാ ഡയറക്ടര്‍ എസ് സതീശ്, മെറിഡിന കോളേജ് ഡയറക്ടര്‍ ഡോ. ജോബി, നാഷണല്‍ യൂത്ത് വളണ്ടിയര്‍ മുഹമ്മദ് സഹദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments