അജാനൂര്‍: ദേശീയ പാതയോരം പ്ലാസ്റ്റിക് വിമുക്ത മാകുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ദേശീയ പാതയോരം ശുചീകരിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് പി ദാമോദരന്‍ ഉത്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം വി രാഘവന് അധ്യക്ഷത വഹിച്ചു. ടി മാധവന് മാസ്റ്റര്‍, എസ് എന്‍ പ്രമോദ് എന്നിവര്‍ സംസാരിച്ചു.അജാനൂര്‍ പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ ടി ശോഭ എന്നിവര്‍ പങ്കടുത്തു.
0 Comments