ഇത് വിശ്രമരഹിത പോരാട്ടത്തിന്റെ കാലം-ടി.ഇ.അബ്ദുള്ള


നീലേശ്വരം: രാജ്യപുരോഗതിക്ക് യത്‌നിക്കേണ്ട ഭരണകൂടം രാജ്യവാസികളെ മതത്തിന്റെ പേരില്‍ ചേരിതിരിക്കാന്‍ ശ്രമിക്കുന്ന ഭീതിതമായ വര്‍ത്തമാനകാലത്ത്, പോരാട്ടം ഒഴിഞ്ഞ് വിശ്രമിക്കാനാകില്ലെന്നും കരിനിയമങ്ങള്‍ കടലിലെറിയുംവരെ ഒന്നായി പടയണിചേരണമെന്നും മുസ്‌ലിം ലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് ടി.ഇ.അബ്ദുല്ല പ്രസ്താവിച്ചു.
കോട്ടപ്പുറം ബാഫഖി സൗധത്തില്‍ ചേര്‍ന്ന തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം മുസ്ലിംലീഗ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് കെ എം ഷംസുദ്ദീന്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹിമാന്‍ സംഘടനാ പരിപാടികള്‍ വിശദീകരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് വി കെ പി ഹമീദലി, ലത്തീഫ് നീലഗിരി, റഫീക്ക് കോട്ടപ്പുറം, പി കെ സി.റഹൂഫ്ഹാജി, എ മുസ്തഫ ഹാജി, എന്‍ കെ പി മുഹമ്മദ് കുഞ്ഞി ,സി കെ കെ മാണിയൂര്‍, ഇബ്രാഹീം പറമ്പത്ത്, ജാതിയില്‍ അസൈനാര്‍, ടി സി അബ്ദുല്‍ സലാം, ടി പി അഷ്‌റഫ് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി എം ടി പി കരീം സ്വാഗതം പറഞ്ഞു.

Post a Comment

0 Comments