മന്ത്രി ഇ.ചന്ദ്രശേഖരനെ അഭിനന്ദിച്ചു


കാഞ്ഞങ്ങാട്: കുശാല്‍നഗര്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിനായി 34.79 കോടി അനുവദിച്ച് കിട്ടുന്നതിനായി പ്രയത്‌നിച്ച റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനെ കുശാല്‍നഗര്‍ മേല്‍പ്പാല ആക്ഷന്‍ കമ്മിറ്റി അഭിനന്ദിച്ചു.
യോഗത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ. മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു.
ജനറല്‍ കണ്‍വീനര്‍ കെ. പി. മോഹനന്‍, സന്തോഷ് കുശാല്‍നഗര്‍, എന്‍.കെ.രത്‌നാകരന്‍, ഇബ്രാഹിം പാലാട്ട് ,ഹംസ കുശാല്‍നഗര്‍, അബ്ദുള്‍ സത്താര്‍ ആവിക്കര, ടി.ആര്‍. രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

0 Comments