ന്യൂഡല്‍ഹി: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ശക്തമാവുന്നതോടെ ഇറാനിയന്‍ വ്യോമാതിര്‍ത്തി ഒഴിവാക്കാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്കി റിപ്പോര്‍ട്ട് പുറത്തിറക്കി. ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയും, രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്നായ ഇന്‍ഡിഗോയുമാണ് ഇറാനിയന്‍ വ്യോമാതിര്‍ത്തിയിലൂടെയുള്ള പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി ഒഴിവാക്കുനത്.
ബാഗ്ദാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെ യു.എസ് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഇറാന് സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടിരുന്നു. ഇത് അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം വഷളാവുന്നതിനു കാരണമായി.
നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാതിരിക്കേണ്ടത് അത്യാവശ്യമാണെന്നും, ഇരു രാജ്യങ്ങളും തമ്മില്‍ സംയമനം പാലിക്കണമെന്നും ആവശ്യപ്പെട്ടു.
''ഒരു മുതിര്‍ന്ന ഇറാനിയന്‍ നേതാവിനെയാണ് യു.എസ് കൊലപ്പെടുത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പിരിമുറുക്കം വര്‍ദ്ധിക്കുന്നത് ലോകത്തെ ഭയപ്പെടുത്തുകയാണ്. പശ്ചിമേഷ്യന്‍ മേഖലയില്‍ സമാധാനവും, സുരക്ഷയും ഉണ്ടാവേണ്ടത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. സ്ഥിതി കൂടുതല്‍ വഷളാകാതിരിക്കേണ്ടത്തിന് രാജ്യങ്ങള്‍ സംയമനം പാലിക്കണമെന്നും ഇന്ത്യ പ്രസ്താവനയില്‍ വ്യക്തമാക്കി''
കഴിഞ്ഞ വര്‍ഷവും യു.എസ്, ഇറാന് സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ഇറാനിയന്‍ വ്യോമാതിര്‍ത്തിയുടെ ഭാഗം ഒഴിവാക്കുകയും ഫ്ലൈറ്റ് റീറൂട്ട് ചെയ്യുകയും ചെയ്തിരുന്നു.
0 Comments