കാഞ്ഞങ്ങാട് ബ്ലോക്ക് ഗ്രാമസഭ


കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ 2020-2021 വാര്‍ഷീക പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് ഗ്രാമസഭ ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കരുണാകരന്‍ കുന്നത്ത് അധ്യക്ഷനായി. വികസനകാര്യ സ്ഥിരം സമിതി ചെയര്‍ അധ്യക്ഷ ഇന്ദിരാ ബാലന്‍ കര്‍മ്മസമിതിയില്‍ തീരുമാനിച്ച കരട് നിര്‍ദ്ദേശങ്ങള്‍ ഗ്രാമസഭയില്‍ അവതരിപ്പിച്ചു.
അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ദാമോദരന്‍, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ് നായര്‍, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് പി. ഇന്ദിര എന്നിവര്‍ സംസാരിച്ചു. 2020-21 വാര്‍ഷിക പദ്ധതി ചര്‍ച്ച, കരട് നിര്‍ദ്ദേശങ്ങളിലുള്ള ചര്‍ച്ച, കരട് പദ്ധതി നര്‍ദ്ദേശങ്ങള്‍ അംഗീകരിക്കല്‍ തുടങ്ങിയ പരിപാടികള്‍ നടന്നു. ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിട്ടുള്ള പദ്ധതികളാണ് ഗ്രാമസഭയില്‍ ചര്‍ച്ചയായത്. ബ്ലോക്കിന്റെ പ്രവര്‍ത്തനങ്ങളില്‍ മുന്‍തൂക്കം നല്‍കുന്നതും ഈ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കുമെന്ന് യോഗത്തില്‍ തീരുമാനമായി.

Post a Comment

0 Comments