കാഞ്ഞങ്ങാട് : റോഡ് മുറിച്ചുകടക്കവെ കാല്‍നടയാത്രക്കാരനെ ഇടിച്ചിട്ട ഓട്ടോഡ്രൈവര്‍ക്ക് ആറായിരം രൂപ പിഴയും കോടതി പിരിയും വരെ തടവും.
പള്ളിക്കര പെരിയ റോഡിലെ എം.ഇസ്മായിലിനെ യാണ് (30) ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) പിഴയടക്കാന്‍ ശിക്ഷിച്ചത്. പള്ളിപ്പുഴയിലെ പി.മുഹമ്മദ് ഇസ്മയിലിന്റെ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. 2019 നവംബര്‍ നാലിന് പെരിയ റോഡിലായിരുന്നു അപകടം. ഇസ്മായില്‍ ഓടിച്ച കെഎല്‍ 60 എം 3850 നമ്പര്‍ ഓട്ടോയാണ് അപകടമുണ്ടാക്കിയത്. റോഡിലേക്ക് തെറിച്ചുവീണ മുഹമ്മദ് ഇസ്മായില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. ബേക്കല്‍ പോലീസാണ് കേസെടുത്ത് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
0 Comments