കാസര്‍കോട്: കേരള കേന്ദ്രസര്‍വ്വകലാശാലയില്‍ മറൈന്‍ മൈക്രോഫോസിലുകളും അവയുടെ പ്രയോഗങ്ങളും എന്ന വിഷയത്തില്‍ നടത്തുന്ന ദിദിന ശില്പശാലയുടെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ജി. ഗോപകുമാര്‍ നിര്‍വ്വഹിച്ചു.
സര്‍വ്വകലാശാലയിലെ ജിയോളജി വകുപ്പിന്റെ ആഭിമുഖ്യത്തില്‍, ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ, മറൈന്‍ ആന്റ് കോസ്റ്റല്‍ സര്‍വ്വെ ഡിവിഷന് മംഗലാപുരവുമായി സഹകരിച്ചാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്. ഭാരതസര്‍ക്കാരിന്റെ ഘനി മന്ത്രാലയം നടപ്പിലാക്കുന്ന 'ഭൂവിസംവാദ്' പരിപാടിയുടെ കീഴിലാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയിലെ വിദഗ്ധരും വിവിധ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, അധ്യാപകര്‍ എന്നിവരും തമ്മില്‍ പരസ്പര ചര്‍ച്ചകളും, സംവാദങ്ങളും സാധ്യമാക്കുന്നതിനുള്ള ഒരു വേദിയാണ് ഭൂവിസംവാദ് പരിപാടി. മംഗലാപുരം ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ മറൈന്‍ ആന്റ് കോസ്റ്റല്‍ സര്‍വെ ഡിവിഷന് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എന്‍. മാരന് മുഖ്യപ്രഭാഷണം നടത്തി. സ്കൂള്‍ ഓഫ് എര്‍ത്ത് സയന്‍സ് സിസ്റ്റംസിന്റെ ഡീന്‍ പ്രൊഫ. പ്രതാപചന്ദ്രകുറുപ്പ് അധ്യക്ഷത വഹിച്ചു. മംഗലാപുരം ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയിലെ ഡയറക്ടര്‍മാരായ എ. സി. ദിനേശ്, ഡോ. എന്‍. എം. ഷെറീഫ്, ജി. നാഗേന്ദ്രന്, സീനിയര്‍ ജിയോളജിസ്റ്റായ അനുപമ, മനോജ് കുമാര്‍, ആംഗെ, ഹിക്കാരെ, ഭൂവിസംവാദ് നോഡല്‍ ഓഫീസര്‍ ഡോ. സാജു വര്‍ഗ്ഗീസ്, കേരള കേന്ദ്രസര്‍വ്വകലാശാല ജിയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സിജിന്‍ കുമാര്‍ എ. വി. എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ജിയോളജി വിഭാഗം മേധാവി ഡോ. പ്രതീഷ് പി. സ്വാഗതം പറഞ്ഞു.
0 Comments