പ്രതിഭകള്‍ക്ക് വെല്‍ഫിറ്റ് ഫൗണ്ടേഷന്റെ സ്വീകരണം


തളങ്കര: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇംഗ്ലീഷ് പദ്യം ചൊല്ലലില്‍ ഒന്നാം സ്ഥാനം നേടിയ തളങ്കര ദഖീറത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഫാത്തിമ ഷൈഖ, ദഫ് മുട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ചെമനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ടീം അംഗവും തളങ്കര പടിഞ്ഞാര്‍ സ്വദേശിയുമായ നുസൈഫ് എന്നിവര്‍ക്ക് വെല്‍ഫിറ്റ് ഫൗണ്ടേഷന്‍ സ്വീകരണവും ഉപഹാരവും നല്‍കി.
എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉപഹാരവിതരണം നടത്തി. നഗരസഭാ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം ഷാള്‍ അണിയിച്ചു. നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. വെല്‍ഫിറ്റ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. കാസര്‍കോട് സാഹിത്യവേദി പ്രസിഡണ്ട് റഹ്മാന്‍ തായലങ്ങാടി മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫര്‍സാന ശിഹാബുദ്ദീന്‍, അംഗങ്ങളായ മുജീബ് തളങ്കര, റംസീന റിയാസ്, ഫര്‍സാന ഹസൈന്‍, ദഖീറത്ത് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ആര്‍.എസ്. രാജേഷ് കുമാര്‍, മാനേജര്‍ എം.എ. ലത്തീഫ്, എ.എം. കടവത്ത്, അസ്‌ലം പടിഞ്ഞാര്‍, അബ്ദുല്ല പടിഞ്ഞാ ര്‍, ശ്യാമള ടീച്ചര്‍, കെ.എം. ഹാരിസ്, മുജീബ് കളനാട്, മജീദ് തെരുവത്ത്, പി.മാഹിന്‍മാസ്റ്റര്‍, ഫൈസല്‍ പടിഞ്ഞാര്‍, മാസ്റ്റര്‍ സഹദാബ്, ഉസ്മാന്‍ തെരുവത്ത്, ഹംസ ഹാജി, ഹസൈന്‍ തളങ്കര തുടങ്ങിയവര്‍ സംസാരിച്ചു. ടി.എ. ഷാഫി സ്വാഗതവും എം.ഖമറുദ്ദീന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments