നീലേശ്വരം : വെയില്ച്ചൂടേറിയതോടെ അഗ്നിശമന സേനയ്ക്കു തീവിളികളും ഏറി.
ഇന്നുരാവിലെ എട്ടരയോടെ പുത്തരിയടുക്കത്തെ നീലേശ്വരം ബ്ലോക്ക് ഓഫിസിനു സമീപത്തെ വര്‍ക് ഷോപ്പിനടുത്ത് കുറ്റിക്കാടിനു തീപിടിച്ചു. അറ്റകുറ്റപ്പണിക്കായി എത്തിച്ച സര്‍ക്കാര്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ വര്‍ക് ഷോപ്പില്‍ ഉണ്ടായിരുന്നു. കാഞ്ഞങ്ങാട് അഗ്നിശമന സേനയെത്തി തീ പടരുന്നതു തടഞ്ഞ് തീയണച്ചു. രാവിലെ പതിനൊന്നേ കാലോടെ കാഞ്ഞങ്ങാട് ചേറ്റുകുണ്ടിനു സമീപവും കുറ്റിക്കാടിനു തീപിടിച്ചു. ഇന്നലെ വൈകിട്ട് നീലേശ്വരം കാര്യംകോട് ചീറ്റക്കാലിലെ നഗരസഭാ പൊതുശ്മശാനത്തിലും മടിക്കൈ എരിക്കുളം ഒളയത്തും തീപിടിത്തമുണ്ടായിരുന്നു.
0 Comments