പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു


നീലേശ്വരം: നീലേശ്വരം മര്‍ച്ചന്റ്‌സ് യൂത്ത് വിംങ്ങും രാജാസ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ എസ് എസ് എല്‍ സി 85 ബാച്ച് സഹപാഠിയും സംയുക്തമായി റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു.
രാജാസ് ഹൈസ്‌ക്കൂളിലെ ധീര ജവാന്‍ സുനില്‍കുമാറിന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം നടന്ന ചടങ്ങില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ യൂണിറ്റ് പ്രസിഡന്റ്‌റ് കെ വി സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.സ്‌ക്കൂള്‍ മാനേജരും നീലേശ്വരം കോവിലകത്തെ മൂത്ത രാജാവുമായ ടി സി സി ഉദയവര്‍മ്മ രാജ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കലശ്രീധര്‍, നഗരസഭ കൗണ്‍സിലര്‍ കെ.വി.ശശികുമാര്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എ.വിനോദ്കുമാര്‍, ട്രഷറര്‍ കല്ലായി അഷറഫ്, സഹപാഠി പ്രസിഡന്റ് എ.രാധ, സെക്രട്ടറി സേതു ബങ്കളം ഭാരവാഹികളായ ചന്ദ്രന്‍ നവോദയ, മധുകരിപ്പോത്ത്, മോഹന്‍ പ്രകാശ്,യൂത്ത്‌വിങ്ങ് യൂണിറ്റ് പ്രസിഡന്റ് രാജന്‍ കളര്‍ഫുള്‍, സെക്രട്ടറി ഗണേശ് കമ്മത്ത്, പിടിഎ പ്രസിസന്റ് മഡിയന്‍ഉണ്ണികൃഷ്ണന്‍, സ്‌കൗട്ട് മാസ്റ്റര്‍ അവിനാശ്, ഗൈഡ്‌സ് ടീച്ചര്‍ സുധാമണി തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments