കാസര്‍കോട്: വീട്ടില്‍ താമസം തുടങ്ങുമ്പോള്‍ നേരിടുന്ന പ്രധാന പ്രശ്നമായ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ജൈവ മാതൃകാ പ്രദര്‍ശനവും വിവരണവും ഒരുക്കി ജില്ലാ ശുചിത്വ മിഷന്. ലൈഫ് ഗുണഭോക്താക്കള്‍ക്കായി ഇതിന്റെ സബ്സിഡി നിരക്കിലുള്ള കണക്കുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
നഗരസഭാ 60 ശതമാനം , ശുചിത്വ മിഷന് 30 ശതമാനം, ഗുണഭോക്താക്കള്‍ 10 ശതമാനം എന്നിങ്ങനെ മൂന്ന് തട്ടുകളിലായി ശുചിത്വമിഷന് അംഗീകരിച്ച ഏജന്‍സികള്‍ വീടുകളില്‍ വന്ന് നിര്‍മ്മിച്ച് നല്‍കും. വിവിധ കമ്പോസ്റ്റിങ് ഉപാധികള്‍ക്കായി സ്റ്റാളില്‍ നേരിട്ടോ, മുനിസിപ്പാലിറ്റി മുഖേനയോ അപേക്ഷിക്കാം. മണ്‍കല കമ്പോസ്റ്റിങ്, ജൈവ സംസ്ക്കരണ ഭരണി, റിങ് കമ്പോസ്റ്റിങ്,മോസ്പിറ്റ് കമ്പോസ്റ്റിങ്, ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്റ് തുടങ്ങി വിവിധ മാലിന്യ നിര്‍മ്മാര്‍ജ്ജന രീതികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വളവും, പാചക വാതകവുമായി മാറുന്ന ജൈവരീതകളാണ് ഇവ.
0 Comments