അന്താരാഷ്ട്ര ചലച്ചിത്രോത്സവം ലോഗോ പ്രകാശനം ചെയ്തു


നീലേശ്വരം: നീലേശ്വരം നഗരസഭയും തണല്‍ ടാക്കീസും സംയുക്തമായി നടത്തുന്ന മൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം 'ടാക്കീസ് 2020' ജനുവരി 24 മുതല്‍ 27 വരെ പടിഞ്ഞാറ്റം കൊഴുവല്‍ പൊതുജനവായനശാലയില്‍ നടക്കും.
ലോകപ്രശസ്തമായ ക്ലാസിക് സിനിമകളും ഇന്ത്യയിലെ ശ്രദ്ധേയമായ മറ്റുഭാഷാചിത്രങ്ങളും മലയാളത്തിന്റെ അഭിമാനം ലോകനിലവാരത്തിലേക്കുയര്‍ത്തിയ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.
ചലച്ചിത്രോത്സവത്തിനുവേണ്ടി ആര്‍ട്ടിസ്റ്റ് മോഹനചന്ദ്രന്‍ തയ്യാറാക്കിയ ലോഗോയുടെ പ്രകാശനം നാടകസിനിമാ -സീരിയല്‍ താരം പയ്യന്നൂര്‍ മുരളി നിര്‍വ്വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ പ്രൊഫ.കെ.പി.ജയരാജന്‍ അധ്യക്ഷത വഹിച്ചു. പി.പി.മുഹമ്മദ് റാഫി, പി.കുഞ്ഞികൃഷ്ണന്‍, അമ്പുരാജ്, സി.എം.നാരായണന്‍ നായര്‍, ഡോ.എം.രാധാകൃഷ്ണന്‍ നായര്‍, പുരുഷോത്തമന്‍.വി.വി, ചന്ദ്രശേഖരന്‍ പി.യു എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments