ദേശീയ ബാലശാസ്ത്ര പ്രതിഭാസംഗമം: ജില്ലക്ക് മികച്ച നേട്ടം


നീലേശ്വരം: സോഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് ശാസ്ത്ര സംഘടിപ്പിക്കുന്ന പിടിബി സ്മാരക ബാലശാസ്ത്ര പരിഷയുടെ ദേശീയതലമത്സരത്തില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ ജി എച്ച് എസ് എസ് ചായ്യോത്തിലെ നന്ദന എ സി ന് രണ്ടാം സ്ഥാനം ലഭിച്ചു.
വിവരശേഖരപുസ്തകത്തിന് രണ്ടാം സ്ഥാനവും ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ ഒന്നാം സ്ഥാനവും നേടിയാണ് ഈ നേട്ടം കൈവരിച്ചത്. എം. ദേവരാജിന് പ്രോജക്ടില്‍ രണ്ടാം സ്ഥാനവും വിവരശേഖരപുസ്തകത്തിന് നാലാം സ്ഥാനവും ലഭിച്ചു. ഹൃദ്യ.വി നായര്‍, അനവദ്യ.വി നായര്‍ എന്നിവര്‍ വിവരശേഖരപുസ്തകത്തിന് പ്രോത്സാഹന സമ്മാനവും നേടി. അമ്പലപ്പുഴ പി.കെ മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ നടന്ന ചടങ്ങ് എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പ്രഫ: ടി.എം.സുരേന്ദ്രനാഥ്, അധ്യാപിക കെ.നിര്‍മ്മല എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments