അപേക്ഷ ക്ഷണിച്ചു


കാസര്‍കോട്: പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ട തൊഴില്‍ രഹിതരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കാസര്‍കോട് ധന്വന്തരി കേന്ദ്രം സൗജന്യമായി തൊഴിലവസര പ്രസിദ്ധീകരണങ്ങള്‍ വാങ്ങി നല്‍കും.
18 നും 40 നുമിടയില്‍ പ്രായമുളള തൊഴില്‍രഹിതരായ പത്താംതരം വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. വെളള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അടക്കം സെക്രട്ടറി, ധന്വന്തരി കേന്ദ്രം ആന്റ് ജില്ലാ പ്ലാനിങ് ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, കാസര്‍കോട് എന്ന വിലാസത്തില്‍ ഫെബ്രുവരി 15 നകം അപേക്ഷിക്കണം.

Post a Comment

0 Comments