കത്തിനശിച്ച പ്രസ് നവീകരിച്ചു


കാസര്‍കോട്: മാറുന്ന വ്യവസായ സാഹചര്യങ്ങളില്‍ കൂട്ടായ്മകളുടെ പ്രസക്തി വലുതാണെന്നും യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ അതത് മേഖലകളുടെ വളര്‍ച്ചക്ക് ഉതകുമെന്നും എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. പറഞ്ഞു.
തീപിടുത്തത്തില്‍ കത്തിയമര്‍ന്ന പഴയ ബസ്സ്റ്റാന്റിനടുത്ത് സഫ കോംപ്ലക്‌സിലെ ക്യൂമാര്‍ക് ഐഡി കാര്‍ഡ് പ്രിന്റിംഗ് സ്ഥാപനം കേരള പ്രിന്റേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നവീകരിച്ചതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.എ. കാസര്‍കോട് മേഖലാ പ്രസിഡ ണ്ട് എ. രവിശങ്കര്‍ അധ്യക്ഷത വഹിച്ചു. കെ.പി. എ. ജില്ലാ ട്രഷറര്‍. ടി.പി അശോക് കുമാര്‍, കാസര്‍കോട് മേഖലാ സെക്രട്ടറി പ്രജിത് മേലത്ത് തുടങ്ങി യവര്‍ സംസാരിച്ചു. കെ.പി.എജില്ലാ സെക്ര. വി. ബി അജയകുമാര്‍ സ്വാഗതവും പി. അനുരാജ് നന്ദിയും പറഞ്ഞു. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള നിയമപരമായ നടപടിക്രമങ്ങള്‍ മുതല്‍ വയറിംഗ് ഇലക്ട്രിക്കല്‍ ജോലികള്‍, പ്രാഥമികമായ മെഷിനറികള്‍, ഫര്‍ണിഷിംഗ് തുടങ്ങിയവ ഒരു ലക്ഷത്തില്‍ പരം ചെലവഴിച്ച് അച്ചടി കൂട്ടായ്മ നേരിട്ട് ചെയ്തുകൊടുക്കുകയായിരുന്നു.

Post a Comment

0 Comments