ഡ്രൈ ഡേ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് മന്ത്രി


കോഴിക്കോട്: സംസ്ഥാനത്ത് ഡ്രൈ ഡേ പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. ഒന്നാം തീയതി മദ്യശാല തുറക്കുന്ന കാര്യത്തില്‍ നിലവില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പ്രതികരിച്ചു. മാര്‍ച്ചില്‍ പുതിയ മദ്യനയം പ്രഖ്യാപിക്കുന്ന ഘട്ടത്തില്‍ മാത്രമെ ഇത്തരം കാര്യങ്ങള്‍ പരിഗണിക്കൂ എന്ന് ടി.പി.രാമകൃഷ്ണന്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് വിദേശമദ്യവില്‍പ്പനയ്ക്കുള്ള ഒന്നാംതീയതിയിലെ വിലക്ക് നീക്കുന്നു എന്ന് വാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തിലാണ് എക്‌സൈസ് മന്ത്രിയുടെ പ്രതികരണം. ശമ്പളദിവസം കണക്കിലെടുത്താണ് പ്രധാനമായും ഒന്നാംതീയതി ഡ്രൈ ഡേ ആക്കിയത്. ഇ.കെ.നായനാര്‍ സര്‍ക്കാരില്‍, ടി.ശിവദാസമേനോന്‍ എക്‌സൈസ് മന്ത്രിയായിരിക്കേയായിരുന്നു ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.

Post a Comment

0 Comments