മുട്ടുന്തല : ഇരുപത് സ്ക്കൂളുകള്‍ മാറ്റുരച്ച കാസര്‍കോട് ജില്ലാ അല്‍ ബിര്‍റ് കിഡ്സ് ഫെസ്റ്റില്‍ റണ്ണേഴ്സപ്പായ മുട്ടുന്തല അല്‍ ബിര്‍റ് ഇസ്ലാമിക് പ്രി സ്കൂള്‍ വിദ്യാര്‍ത്ഥികളെയും അതിന് പ്രാപ്തരാക്കിയ അധ്യാപകരെയും മാനേജ്മെന്റിനെയും മുട്ടുന്തല മുസ്ലിം ജമാഅത്ത് കമ്മിറ്റി അനുമോദിച്ചു.
ജമാഅത്ത് പ്രസിഡന്റ് അബ്ദുള്‍ റഹ്മാന് ഹാജി അധ്യക്ഷത വഹിച്ചു. ഖതീബ് ഹാഫിള് ശംസീര്‍ ഫെസി ഉദ്ഘാടനം ചെയ്തു. അഷ്റഫ് ദാരിമി പള്ളങ്കോട് മുഖ്യാഥിതിയായി. അല്‍ബിര്‍റ് മാനേജര്‍ ഹാജി മുഹമ്മദ് പി. പി, ചെയര്മാന് മൊയ്തു മമ്മുഹാജി, അബ്ദു ഖാദര്‍ ഹാജി റഹ്മത്ത്, അബ്ദുള്ള മീലാദ് , ഇബ്രാഹീം ആവിക്കാല്‍ , ഹസൈനാര്‍ ഹാജി, ബദറുദീന്‍, ഹാരിസ്, ഇസ്ഹാഖ് മുട്ടുന്തല, എം.എ റഹ്മാന് ,യൂനുസ് ഫൈസി, റംലി ദാരിമി, അബൂബകര്‍ മൗലവി എന്നവര്‍ ഉപഹാര സമര്‍പ്പണം നടത്തി. അല്‍ ബിര്‍റ് കോഡിനേറ്റര്‍ മുഹമ്മദ് അലി അസ്ഹരി സ്വാഗതവും പി.പി. അബ്ദുള്‍ റഹിമാന്‍ നന്ദിയും പറഞ്ഞു.
0 Comments