കുടിവെളള പദ്ധതി ഉദ്ഘാടനം ചെയ്തു


മാവുങ്കാല്‍:മടിക്കൈ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ വാഴക്കോട് നെല്ലിയടുക്കം കോളനിയില്‍ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയുടെ ഉത്ഘാടനംമടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.പ്രഭാകരന്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് കെ പ്രമീള അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ബിജിബാബു, കണ്‍വീനര്‍ പി.മനോജ് കുമാര്‍ , രവീന്ദ്രന്‍, ഊരുമൂപ്പന്‍ എന്നിവര്‍ സംസാരിച്ചു. വാട്ടര്‍ അതോറിറ്റി അസി .എ ജീനിയര്‍ മുഹമ്മദ് കുഞ്ഞി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി.ഇ.ഒ . എച്ച് ബാബു സ്വാഗതവും പ്രമോട്ടര്‍ എം.ഉഷ നന്ദിയും പറഞ്ഞു.

Post a Comment

0 Comments