കാഞ്ഞങ്ങാട്: ജനുവരി ഒന്നിന് ആരംഭിച്ച ജീവനി പദ്ധതിയിലൂടെ കൃഷി വകുപ്പ് ലക്ഷ്യമിടുന്നത് പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തതയാണെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു.
എരിക്കുളം പച്ചക്കറി ക്ലസ്റ്ററിന്റെയും എരിക്കുളം ശ്രീവേട്ടക്കൊരുമകന്‍ ക്ഷേത്രം നവീകരണ ബ്രഹ്മകലശ ആഘോഷ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ കേരള കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെയും മടിക്കൈ ഗ്രാമപഞ്ചായത്തിന്റെയും സഹായത്തോടെ നടപ്പിലാക്കിയ എരിക്കുളം വയലിലെ വിളവെടുപ്പ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016 ല്‍ പ്രതിവര്‍ഷം കേരളത്തില്‍ ആറ് ലക്ഷം ടണ്‍ പച്ചക്കറിമാത്രമാണ് ഉദ്പാദിപ്പിച്ചിരുന്നെതെങ്കില് 2019 ല്‍ ഇത് 12.75 ലക്ഷം ടണ്‍ ആയി വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചു. ജീവനി എന്ന 470 ദിവസ കര്‍മ്മ പരിപാടിയിലൂടെ പച്ചക്കറി ഉത്പാദനം 16 ലക്ഷം ടണ്ണില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.ഇലക്കറികള്‍,കിഴക്ക് വര്‍ഗ്ഗങ്ങള്‍,പയറു വര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയുടെ ഉത്പ്പാദനം പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
0 Comments