ക്യാമ്പ് നാളെ


കാസര്‍കോട്: പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കല്‍2020 മായി ബന്ധപ്പെട്ട് ജില്ലയിലെ ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിലുളളവരുടെ പേര് വോട്ടര്‍ പട്ടികയില്‍ കൂട്ടിച്ചേര്‍ക്കുന്നതിനായി നാളെ രാവിലെ 10 ന് കളക്ടറേറ്റില്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും.
ജനനത്തീയ്യതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ,പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, മുന്‍പ് സമ്മതിദായകനായിരുന്നെങ്കില്‍ കൈവശമുണ്ടായിരുന്ന തിരിച്ചറിയല്‍ രേഖ, സമ്മതിദായകന്‍ അല്ലെങ്കില്‍ കൂടെ താമസിക്കുന്ന ബന്ധുവിന്റേയോ, അയല്‍വീട്ടിലെ സമ്മദിദായകരില്‍ ആരുടെയെങ്കിലും തിരിച്ചറിയല്‍ രേഖ എന്നിവ ഹാജരാക്കണം. ജില്ലയിലെ ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിലുളളവര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു അറിയിച്ചു.

Post a Comment

0 Comments