മക്കളെയും കൂട്ടി കടലില്‍ ചാടി മരിക്കാന്‍ എത്തിയ യുവതിയെ പിന്തിരിപ്പിച്ചു


ബേക്കല്‍: ബേക്കല്‍ കോട്ട സന്ദര്‍ശിച്ച് കടലില്‍ ചാടാനൊരുങ്ങിയ യുവതിയെയും മക്കളെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇവരെ പിന്നീട് ബേക്കല്‍ പോലീസിന് കൈമാറി. കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം.
ഏഴും അഞ്ചും വയസ് പ്രായമുള്ള കുട്ടികളെയും കൊണ്ട് ബേക്കല്‍കോട്ട കാണാനെത്തിയ യുവതിയാണ് ആത്മഹത്യക്കൊരുങ്ങിയത്. കോട്ടയിലെ സന്ദര്‍ശകസമയം കഴിഞ്ഞിട്ടും പുറത്തുപോകാതെ കോട്ടക്കകത്തുതന്നെ തങ്ങിയ യുവതിയോട് കാര്യമന്വേഷിച്ചപ്പോഴാണ് കടലില്‍ ചാടി ജീവിതമവസാനിപ്പിക്കാനെന്ന് പറഞ്ഞത്. ഇതോടെ യുവതിക്കും മക്കള്‍ക്കും ഭക്ഷണം വാങ്ങി കൊടുത്ത ശേഷം നാട്ടുകാര്‍ ഉടന്‍ തന്നെ ബേക്കല്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി യുവതിയെയും മക്കളെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി സമാധാനിപ്പിച്ചു. പിന്നീട് ബന്ധുക്കളെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം വിട്ടയച്ചു.

Post a Comment

0 Comments