ആര്‍ദ്രം പദ്ധതിക്കെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തി


കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ആര്‍ദ്രം ആരോഗ്യ പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടും ഇതിന്റെ പേരില്‍ ആരോഗ്യ വകുപ്പ് ജീവനക്കാരെ ദ്രോഹിക്കുന്നതിനു മെതിരെ കേരളാ എന്‍.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തില്‍ ഡി.എം. ഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍ പി.വി.രമേശന്‍ ഉല്‍ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വി..ദാമോദരന്‍ ആദ്ധ്യക്ഷം വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍മാരായ കെ.സി. സുജിത്കുമാര്‍, സുരേഷ് പെരിയങ്ങാനം, ഹനീഫ ചിറക്കല്‍, സുരേഷ് കൊട്രച്ചാല്‍, ഇ.മീനാകുമാരി, സംസ്ഥാന കമ്മിറ്റി മെമ്പര്‍മാരായ എ.വി.രാജന്‍, ജയപ്രകാശ് ആചാര്യ, സി.കെ.അരുണ്‍കുമാര്‍, ശശി കമ്പല്ലൂര്‍, എ .ടി.ശശി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി അശോക് കുമാര്‍ കോടോത്ത് സ്വാഗതവും ജില്ലാ ട്രഷറര്‍ വി.ടി.പി.രാജേഷ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments