പെരുങ്കളിയാട്ടങ്ങള്‍ മാനവികതയുടെ ഉത്സവം- ഇ.ചന്ദ്രശേഖരന്‍


നീലേശ്വരം:വടക്കന്‍ കേരളത്തില്‍ സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതിയുടെ ഫലമായി ഉണ്ടായ മാനവികതയുടെ ഉത്സവമാണ് ഇന്ന് പെരുങ്കളിയാട്ടങ്ങളെന്ന് റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു.
തട്ടാാച്ചേരി വടയന്തൂര്‍ കഴകം പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് നടത്തിയ ആചാര്യ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.സതീശന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് മേഖലാ പ്രസിഡന്റ് ഡോ.സി. കെ. നാരായണപ്പണിക്കര്‍ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ കൗണ്‍സിലര്‍ കെ. പി. കരുണാകരന്‍, പി.വിജയകുമാര്‍,പി.വി.ശൈലേഷ് ബാബു എന്നിവര്‍ സംസാരിച്ചു. വിവിധ കഴകങ്ങളിലെയും ക്ഷേത്രങ്ങളിലെയും ആചാര സ്ഥാനികരെ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.എം. വിശ്വാസ് സ്വാഗതവും എം.പി.നാരായണന്‍ നന്ദി പറഞ്ഞു.

Post a Comment

0 Comments