ഒമ്പതാം ക്ലാസുകാരനെ കാണാനില്ലെന്ന് പരാതി


ബേക്കല്‍ : ഒമ്പതാം ക്ലാസുകാരനെ കാണാനില്ലെന്ന് പരാതി.
പള്ളിക്കര ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയെയാണ് കാണാതായത്. പള്ളിക്കരയിലെ ഇസ്ലാമിക് ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുകയായിരുന്നു. ഡിസംബര്‍ 31 നു രാവിലെ ഒന്‍പതു മണിക്ക് സ്‌കൂളിലേക്കെന്നു പറഞ്ഞ് ഹോസ്റ്റലില്‍ നിന്നിറങ്ങിയ വിദ്യാര്‍ഥി തിരിച്ചു വന്നില്ലെന്നു മാതാവ് ബല്‍ത്തങ്ങാടി ഉറുവലു എലംതില രജതഗുരി ഹൗസിലെ സുലൈമാന്റെ ഭാര്യ ഹാജിറ (37) ബേക്കല്‍ പോലിസീല്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment

0 Comments