കാറുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്


കാഞ്ഞങ്ങാട്: കാറുകള്‍ കൂട്ടിയിടിച്ച് കോളേജ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
പെരിയ എസ്.എന്‍ കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി പെരിയ വടക്കേക്കര കോവില വളപ്പില്‍ സൗരവ് വിജയന്റെ പരാതിയില്‍ കെഎല്‍ 60 പി 1241 നമ്പര്‍ കാര്‍ ഡ്രൈവര്‍ക്കെതിരെയാണ് കേസ്.
2020 ജനുവരി 20 ന് ദേശീയപാതയില്‍ മാവുങ്കാല്‍ ശ്രീരാമ ക്ഷേത്രത്തിനു മുന്നിലായിരുന്നു അപകടം. സൗരവ് ഓടിച്ചിരുന്ന കെഎല്‍ 14 ബി, 8129 നമ്പര്‍ കാറില്‍ ഇടിച്ചാണ് അപകടമുണ്ടാക്കിയത്. ഗുരുതരമായി പരിക്കേറ്റ് സൗരവ് മംഗലാപുരം ആശുപത്രിയില്‍ വിദഗ്ധ ചികിത്സതേടി.

Post a Comment

0 Comments