പുഞ്ചാവി ബൈത്തുറഹ്മ സമുച്ചയം നാടിന് സമര്‍പ്പിച്ചു


കാഞ്ഞങ്ങാട് : പുഞ്ചാവി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പണി കഴിപ്പിച്ച ആറു ബൈത്തുറഹ്മകള്‍ ഉള്‍കൊള്ളുന്ന വില്ലേജിന്റെ ഉത്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നാടിനു സമര്‍പ്പിച്ചു.
തുടര്‍ന്ന് നടന്ന പൊതു സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി ടി അഹമദലി ഉത്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ടി കുഞ്ഞിമൊയ്തു ഹാജി അധ്യക്ഷനായി. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി ഇ കെ മഹമൂദ് മുസ്‌ലിയാര്‍ താക്കോല്‍ ദാനം നടത്തി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അന്‍വര്‍ സാദാത്ത് മുഖ്യപ്രഭാഷണം നടത്തി. ട്രസ്റ്റ് കമ്മിറ്റി ചെയര്‍മാന്‍ ടി.അഹമ്മദ്, കെ മുഹമ്മദ് കുഞ്ഞി, വണ്‍ ഫോര്‍ അബ്ദുല്‍ റഹ്മാന്‍, എന്‍ എ ഖാലിദ്, സി കെ റഹ്മത്തുള്ള,ബഷീര്‍ വെള്ളിക്കോത്ത്, കുഞ്ഞാമദ്പുഞ്ചാവി, സയ്യിദ് ഹാഷിം തങ്ങള്‍, എം മൊയ്തു മൗലവി, അബ്ദുള്‍റസാഖ് തായിലക്കണ്ടി, ബുള്ളറ്റ് മൊയ്തുഹാജി, പള്ളിക്കര മൊയ്തു, എന്‍.പി.ഹുസൈനാര്‍ ഹാജി, ലത്തീഫ് മണിക്കോത്ത്, ഉസ്മാന്‍ പി.കെ, ഹസൈനാര്‍ കല്ലൂരാവി, പി അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി, മുന്‍സിപ്പല്‍ കമ്മിറ്റി, ജമാ അത്ത് ഭാരവാഹികള്‍ തുടങ്ങി നിരവധി നേതാക്കള്‍ സംബന്ധിച്ചു. ജനറല്‍ കണ്‍വീനര്‍ ഇ കെ കെ പടന്നക്കാട് സ്വാഗതം പറഞ്ഞു.

Post a Comment

0 Comments