ബാങ്കുകള്‍ ഗുണ്ടകളെ കൂട്ടി ജപ്തിക്കിറങ്ങിയാല്‍ അതിനെ ശക്തമായി നേരിടും- മന്ത്രി


ചെറുപുഴ: സര്‍ഫ്രാസി നിയമവുമായി ഗുണ്ടകളെയും കൂട്ടി കേരളത്തിലെ ബാങ്കുകള്‍ കര്‍ഷകരെ ദ്രോഹിക്കുന്ന നടപടിയുമായി ഇറങ്ങിത്തിരിച്ചാല്‍ അതിനെ കൈകാര്യം ചെയ്യാന്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് ആകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. ചെറുപുഴയില്‍ സംയുക്ത കര്‍ഷക ലോംഗ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു മന്ത്രി.
കാര്‍ഷിക മേഖലയോട് കേന്ദ്ര സര്‍ക്കാര്‍ കാട്ടുന്ന നയം തിരുത്തുക, റബ്ബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, വന്യ മൃഗ ശല്യത്തില്‍ നിന്നും കൃഷിയെയും കര്‍ഷകരെയും രക്ഷിക്കുക, കര്‍ഷക പക്ഷ ബദല്‍ നയം നടപ്പിലാക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് കരുത്തുപകരുക, 8 ന് നടക്കുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് നടത്തുന്ന സംയുക്ത കര്‍ഷകമാര്‍ച്ച് നടത്തുന്നത്.
റബ്ബര്‍ കര്‍ഷകരെ സംരക്ഷിക്കാന്‍ കണ്ണൂരില്‍ റബര്‍ വ്യവസായ യൂണിറ്റുകള്‍ ഉടന്‍ തുടങ്ങും. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ കാര്‍ഷിക നയം മൂലം കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷികമേഖലയിലെ സംരക്ഷിച്ച് കര്‍ഷകരെ നേരെ പിടിച്ചുനിര്‍ത്തുന്ന നയങ്ങളും ആയിട്ടാണ് മുന്നോട്ടുപോകുന്നത് എന്നും അദ്ദേഹം പറഞ്ഞു. രാജ്യം ഇപ്പോള്‍ ഒരു ദുരന്തമുഖത്താണ് അതിനുത്തരവാദി കേന്ദ്ര സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. എന്‍ ആര്‍ സിയെ കുറിച്ച് കേരളത്തിലുള്ളവര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. വത്സന്‍ പനോളി ലീഡറും പി. ശശിധരന്‍ മാനേജരുമാണ്. കെ.ആര്‍. ചന്ദ്രകാന്ത് അധ്യക്ഷതവഹിച്ചു. അഡ്വ:പി.സന്തേഷ് കുമാര്‍, എ.ജെ.ജോസഫ്, കെ.പി.ഗോപാലന്‍, കെ.കെ.ജയപ്രകാശ്, സി.സത്യപാലന്‍, എം.വേലായുധന്‍, കെ.പി.രമേശന്‍, വാസു, എം.പി.ബാലകൃഷ്ണന്‍, ജോളി തോട്ടൂര്‍, എം.പി. ജോയി എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments