ന്യൂഡല്‍ഹി: മുന്‍ കേരള ഗവര്‍ണര്‍ ടി.എന്‍.ചതുര്‍വേദി (90) അന്തരിച്ചു. നോയിഡയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു അന്ത്യം.
മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും 1984 മുതല്‍ 1989 വരെ ഇന്ത്യയുടെ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലുമായിരുന്ന അദ്ദേഹം 2002 മുതല്‍ 2007 വരെ കര്‍ണാടക ഗവര്‍ണറായിരുന്നു. ഇതിനിടെ സിക്കന്തര്‍ ഭക്തിന്റെ നിര്യാണത്തെ തുടര്‍ന്ന് 2004 ഫെബ്രുവരി 25 മുതല്‍ ജൂണ്‍ വരെ കേരള ഗവര്‍ണറുടെ ചുമതലയും വഹിച്ചു.
1991ല്‍ അദ്ദേഹത്തെ പദ്മവിഭൂഷണല് നല്കി ആദരിച്ചു.
0 Comments