കാഞ്ഞങ്ങാട്:ഗൃഹവനം പദ്ധതിയുമായി കാഞ്ഞങ്ങാട് ദുര്‍ഗാഹയര്‍ സെക്കണ്ടറി എന്‍എസ്എസ് യൂണിറ്റ്.
എന്‍ എസ് എസ് ഹരിതഗ്രാമമായി തെരഞ്ഞെടുത്ത് പദ്ധതികള്‍ നടപ്പിലാക്കിവരുന്ന നഗരസഭാ പരിധിയിലെ 13-ാം വാര്‍ഡില്‍ കൊഴക്കുണ്ട് കണ്ടത്തില്‍ ദാമോദരന്‍ അനുവദിച്ച 20 സെന്റ് സ്ഥലത്താണ് ഗൃഹവനം പദ്ധതി നടപ്പിലാക്കുന്നത്.
നീലേശ്വരത്തെ പരിസ്ഥിതി പ്രവര്ത്തകന് പി വി ദിവാകരന് നടത്തി വരുന്ന ജീവനം പദ്ധതിയുടെ ഭാഗമായി പത്താമത്തെ ഗൃഹവനമാണ് കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്‍ എസ് എസ് ഏറ്റെടുത്തത്.
ഇവിടെ വൃക്ഷതൈകള്‍ വെച്ചുപിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം ജില്ലാ ജയില്‍ സൂപ്രണ്ട് കെ വേണു നിര്‍വഹിച്ചു. മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് മഹമൂദ് മുറിയനാവി അധ്യക്ഷത വഹിച്ചു. പി വി ദിവാകരന്, ദാമോദരന്‍ കണ്ടത്തില്‍, എസ് രാമസുബ്രഹ്മണ്യന്‍, ജോഷിമോന്, കെ ടി അജയകുമാര്‍, കെ ഗോകുലാനന്ദന്‍, പിടിഎ പ്രസിഡന്റ് പല്ലവ നാരായണന്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ വിദ്യാസൂരജ് എന്നിവര്‍ സംസാരിച്ചു.
0 Comments