വെള്ളരിക്കുണ്ട് പരാതി പരിഹാര അദാലത്ത് നാളെ


കാസര്‍കോട്: ജില്ലാ കളക്ടറുടെ വെളളരിക്കുണ്ട് താലൂക്കിലെ പരാതി പരിഹാര അദാലത്ത് ജനുവരി 31 രാവിലെ 10 മുതല്‍ വെളളരിക്കുണ്ട് വീനസ് ഓഡിറ്റോറിയത്തില്‍ നടക്കും. സി.എം.ഡി.ആര്‍.എഫ് ചികിത്സാ ധനസഹായം, ലൈഫ് മിഷന്‍ പദ്ധതി, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍, എല്‍.ആര്‍.എം കേസുകള്‍ സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേണ്ട പരിഹാരം എന്നിവ ഒഴികെയുളള വിഷയങ്ങളില്‍ പരാതികള്‍ നല്‍കാം. അദാലത്ത് നടക്കുന്ന ദിവസം പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാന്‍ അവസരമുണ്ട്.

Post a Comment

0 Comments